പാലക്കാട് ഗോണ്ടിയ സ്റ്റേഷനില്‍ ഒന്നിലധികം ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്പര്‍ 22648 തിരുവനന്തപുരം-കോര്‍ബ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മേയ് മൂന്നിന് കോര്‍ബയില്‍നിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്പര്‍ 22647 കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായി റദ്ദാക്കി.
മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്പര്‍ 22816 എറണാകുളം-ബിലാസ്പുര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മേയ് അഞ്ചിന് ബിലാസ്പുര്‍ ജങ്ഷനില്‍നിന്ന് രാവിലെ 8.15ന് ആരംഭിക്കുന്ന നമ്പര്‍ 22815 ബിലാസ്പുര്‍-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.