കല്ലറ : കല്ലറയിൽ അഞ്ചുകടകൾ കുത്തിത്തുറന്നു മോഷണം. കല്ലറ എആർഎസ് ജങ്ഷനുസമീപമുള്ള ശ്രീലക്ഷ്മി പൂക്കട, സമീപത്തുതന്നെയുള്ള ശരവണ പടക്കക്കട, ഫാമിലി പ്ലാസ്റ്റിക്, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, തോട്ടത്തിൽ ഫൈനാൻസിയേഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ശരവണ പടക്കക്കടയിൽനിന്ന് നാലായിരം രൂപ നഷ്ടപ്പെട്ടു. ഫാമിലി പ്ലാസ്റ്റിക്കിൽ സാധനങ്ങൾ അടുക്കിവെച്ചിരുന്നതിനാൽ കൗണ്ടറിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. മെഡിക്കൽ സ്റ്റോറിൽനിന്ന് ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പൂക്കടയിൽനിന്ന് പണം നഷ്ടമായി. ഫാമിലി പ്ലാസ്റ്റിക്കിലെ സിസിടിവി ക്യാമറ മോഷ്ടാക്കൾ ഇളക്കിമാറ്റിയിട്ടുണ്ട്. പാങ്ങോട് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.