കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഉച്ചക്കട സ്വദേശി ഗാംഗുലിയെ ജ്യേഷ്ഠന്‍ രാഹുലാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്.

ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.