നിലവിലെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുത്. എക്‌സ് ഒഫീഷ്യോ അംഗങ്ങളൊഴികെ വഖഫ് ബോര്‍ഡിലെയും കൗണ്‌സിലിലെയും മുഴുവന്‍ അംഗങ്ങള്‍ മുസ്ലിം ആയിരിക്കണമെന്നും കോടതി മുന്നോട്ടു പറഞ്ഞു. കലക്ടര്‍ക്ക് നിയമനടപടികളിലേക്ക് പോകാമെന്നും എന്നാല്‍ തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന വാദം ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രണ്ടു മണിക്കാണ് വാദം തുടങ്ങുന്നത്.