കല്ലമ്പലം....മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങളെയും ഈ വർഷത്തെ അവാർഡിനായി പരിഗണിച്ചിരുന്നു. ഇതിൽ ഹരിത പെരുമാറ്റചട്ടം പാലിച്ചു കൊണ്ട് മാതൃക പരമായ പ്രവർത്തനം നടത്തിയതിനാണ് കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ എ. പി. ജെ അബ്‌ദുൾ കലാം ഫൌണ്ടേഷന്റെ കീഴിലുള്ള ഗ്രന്ഥശാലയെ തെരഞ്ഞെഞെടുത്തത്. കോവിഡ് കാലത്ത് വീട്ടിൽ ഒറ്റപ്പെട്ടു പോയ കുട്ടികൾക്കും, മുതിർന്നവർക്കും എ. പി. ജെ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി മാതൃക പരമായ പ്രവർത്തനം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗ്രന്ഥശാലയക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങി..