തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിൽ നിന്നും ദീർഘദൂര യാത്രയ്ക്കായി സ്വിഫ്റ്റ് ബസ്സ് ബുക്ക് ചെയ്ത യാത്രക്കാർക്ക് വിട്ടുകൊടുത്തത് സാധാരണ ബസ്.
പലരും ബസ് യാത്ര തുടങ്ങിയ ശേഷം ആണ് കാര്യം അറിയുന്നത്. തമ്പാനൂരിൽ നിന്നും കഴിഞ്ഞദിവസം രാത്രി
7:30ന് യാത്ര പുറപ്പെട്ട കെഎസ്ആർടിസി ബസ് വഴിനീളെ യാത്രക്കാരെ കയറ്റിയും ഇറക്കിയും കൊല്ലം ഡിപ്പോയിൽ എത്താൻ മൂന്നു മണിക്കൂറിൽ കൂടുതൽ സമയം വേണ്ടി വന്നതായി യാത്രക്കാർ ആരോപിക്കുന്നു.
ഗുരുവായൂരിലേക്ക് 90 വയസ്സുള്ള വയോധികയുമായി യാത്ര ചെയ്യാൻ സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത കുടുംബം ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതിഷേധിച്ചു.തുടർന്ന് യാത്രക്കാർ ബസ് ഉപേക്ഷിച്ചു.
അതേസമയം സ്വിഫ്റ്റ് ബസ്സിലെ യൂണിഫോം ധരിച്ച ഡ്രൈവറും കണ്ടക്ടറും ആണ് സാധാരണ കെഎസ്ആർടിസി ബസ്സിലും ഉണ്ടായിരുന്നതെന്നും യാത്രക്കാർ പറഞ്ഞു.
ദീർഘദൂര യാത്രയ്ക്കായി യാത്രക്കാർ വിശ്വസിച്ചു ബുക്ക് ചെയ്ത സ്വിഫ്റ്റ് ബസ് നൽകാതെ കബളിപ്പിച്ചതിനെതിരെ പരാതി നൽകുമെന്നും യാത്രക്കാർ അറിയിച്ചു.