കടയ്ക്കൽ..ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്.
തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരണ്യ (ഭാര്യ) ശ്രയ (മകൾ) ലാലി (സഹോദരി)