*വെഞ്ഞാറമൂട്ടിൽൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ.*

വെഞ്ഞാറമൂട് സമന്വയ നഗർ   തൈക്കാട്  നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും  മകൻ  അർജു നാണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

 ഇന്നല വൈകുന്നേരം (7-04-2025) വൈകുന്നേരം ആറുമണി മുതലാണ് അർജുനനെ കാണാതായത്.

 രക്ഷകർത്താക്കൾ സംഭവവുമായി ബന്ധപ്പെട്ട്  പോലീസ് സ്റ്റേഷനിൽ  പരാതി നൽകിയിരുന്നു. 

വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.