നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ കേസെടുക്കാന്‍ പൊലീസ് നീക്കം. ഗൂഢാലോചന വകുപ്പ് ചുമത്താനാണ് സാധ്യത. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പൊലീസിന് മൊഴി നല്‍കി. ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്റെ രക്തസാംപിള്‍ പരിശോധിക്കാന്‍ കേസ് അനിവാര്യമാണ്.
അതേസമയം ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ ആക്രമിക്കാന്‍ വന്നവരാണെന്ന് പേടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഷൈന്‍ പറഞ്ഞിരുന്നു. പൊലീസാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഷൈന്‍ മൊഴി നല്‍കിയിരുന്നു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.
രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്.