കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൊല്ലം.കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തിനാംകുളം 
സീനാ മനസിലില്‍ നിസാറിന്റെ മകന്‍ 22 വയസുള്ള അമീന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപത്ത് നിന്നും ഇദ്ദേഹത്തിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചാലുംമൂട് പോലിസ് കേസെടുത്തു..