ഉത്സവ സ്ഥലത്ത് നാടൻ ബോംബുമായെത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട വാള ബിജുവിനെയും സംഘത്തെയും കല്ലമ്പലം പോലീസ് പിടികൂടി.

ഉത്സവ സ്ഥലത്ത് നാടൻ ബോംബുമായെത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട വാള ബിജുവിനെയും സംഘത്തെയും കല്ലമ്പലം പോലീസ് പിടികൂടി.
 കല്ലമ്പലം പുല്ലൂർമുക്ക് തോട്ടത്ത് മാടൻനട ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസം രാത്രിയിലാണ് സംഭവം.
വാളബിജു,
പ്രശാന്ത്,ജ്യോതിഷ് എന്നിവരെ കല്ലമ്പലം എസ്.എച്ച്.ഒ പ്രൈജു.ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.അതേസമയം പിടിയിലായവരിൽ ജ്യോതിഷ് എന്നയാൾ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് കഴിഞ്ഞദിവസം പോലീസ് വിലക്ക്‌ ഏർപ്പെടുത്തിയ കല്ലമ്പലം വെട്ടിമൺകോണം സ്വദേശി ജോഷിയുടെ സഹോദരനാണെന്നും പോലീസ് അറിയിച്ചു.