ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണൽ എത്രയുംവേഗം നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നു. പെരുമാതുറ മുതലപ്പൊഴിയിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല ജനകീയ സമരത്തിന്റെ 5-ാംദിവസം സമരപന്തൽ കെ.കെ.രമ എം.എൽ.എ സന്ദർശിച്ചു. മത്സ്യത്തൊഴിലാളി സമരങ്ങളെ കലാപങ്ങളായി ചിത്രീകരിക്കുന്നത് ഗുണകരമല്ലെന്ന് കെ.കെ.രമ എം.എൽ.എ അഭിപ്രായപ്പെട്ടു. മുതലപ്പൊഴി അവകാശ സംരക്ഷണ സമിതി കൺവീനർ സജീവ് പുതുക്കുറിച്ചി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി സെക്രട്ടറി നെൽസൺ അഞ്ചുതെങ്ങ് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി. അഹമ്മദ്, ആർ.എം.പി സംസ്ഥാന സെക്രട്ടറി കെ. വേണു,മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പെരുമാതുറ ഷാഫി,സെക്രട്ടറി ഫസൽ ഹഖ്,എറിക്ക് സ്‌റ്റീഫൻ,വല്ലെറിയൽ ഐസക്ക്,വിൻസന്റ് താഴമ്പാടി,ബാലകൃഷ്ണപിള്ള,അൻവർ സാദത്ത്,ഫൈസൽ,ഷാജി ഖാസിം,സഫീർ ഷാക്കിർ,അൻസാരി,ഷഹിൻ ഷാ,ഷജീർ എന്നിവർ സംസാരിച്ചു.
പെരുമാതുറയിൽ നിന്നും മുതലപ്പൊഴി സമരപ്പന്തൽ വരെ മുസ്ലിം ലീഗ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു. റാലി സംസ്ഥാന പ്രവർത്തകസമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ജില്ലാ സെക്രട്ടറി ഷഹീർ. ജി അഹമ്മദ് അഭിവാദ്യമർപ്പിച്ചു. മുസ്ലിം ലീഗ് മേഖല ഭാരവാഹികളായ പെരുമാതുറ ഷാഫി,സജീവ് പുതു കുറിച്ചി,ഫസിൽ ഹഖ്,നാസർ കിഴക്കിൽ ഖലിമുള്ള മാടൻ വിള,റയീസ് മുസലിയാർ,ഹസൈനാർ,സലീം,നാസർ അസീസ്,ജസീം പുതുകുറിച്ചി എന്നിവർ നേതൃത്വം നൽകി.