അക്ഷരശ്ലോകരംഗത്ത് ഇത് പുതിയ ചരിത്രം .......കൊല്ലം കടയ്ക്കൽ പാലാഴി അക്ഷര ശ്ലോക ക്കളരിയുടെ അഭിമാന താരമായി ഫാദിയ മെഹർ......

അക്ഷരശ്ലോകരംഗത്ത് ഇത് പുതിയ ചരിത്രം .......

കൊല്ലം കടയ്ക്കൽ പാലാഴി അക്ഷര ശ്ലോക ക്കളരിയുടെ അഭിമാന താരമായി ഫാദിയ മെഹർ......

മധ്യകേരളത്തിലെ പ്രസിദ്ധ അക്ഷരശ്ലോകകേന്ദ്രമായ എറണാകുളം കോട്ടുവള്ളി ശീവൊള്ളി സ്മാരക അക്ഷരശ്ലോക മൽസരത്തിൽ ചരിത്രം കുറിച്ചു കൊണ്ട് തെക്കൻ തിരുവിതാം കൂറിൽ നിന്നുള്ള കൊച്ചു മിടുമിടുക്കി ഫാദിയ മെഹർ മികച്ച ശ്ലോകക്കാരിയായി തെരെഞ്ഞെടുക്കപ്പെട്ടു.  

നമ്മുടെ പാലാഴി അക്ഷരശ്ലോക കളരിയുടെ കുഞ്ഞു മിടുക്കിയായ ഫാദിയ നേടിയ ഈ വിജയം കൊല്ലം ജില്ലയുടെ തന്നെ വിജയമായി കരുതുന്നു. 

ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ഫാദിയ, കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കടയ്ക്കൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എൻ്റെ പ്രിയ വിദ്യാർത്ഥിനിയായിരുന്ന ഷിതാ ബഷീറിൻ്റെയും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സബീനിൻ്റെയും മകൾ...... അരുമ ശിഷ്യൻ അൽ അമീൻ്റെ അനന്തിരവൾ......
 ശ്ലോകരംഗത്ത് പാലാഴിക്കളരിയുടെ പുതിയ താരോദയം ....... കേരളത്തിലെ അതിപ്രസിദ്ധമായ ശീവൊള്ളി സ്മാരക അക്ഷര ശ്ലോകപരിഷത്തിൻ്റെ മൽസരത്തിൽ തെക്കൻ കേരളത്തിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥി വിജയിയാണ് ഫാദിയ എന്നാണ് എൻ്റെ വിശ്വാസം.

നമ്മൾ പാലാഴി ശ്ലോകക്കളരി അഭിമാനിക്കുന്നു ഫാദിയക്കുട്ടീ 

അതിയായസന്തോഷം.......

നിൻ്റെ അതുല്യമായ വിജയത്തിന്.....
പുതിയ ചരിത്രം കുറിച്ചതിന്...... അഭിനന്ദനങ്ങൾ.........
വീണ്ടും മികച്ച വിജയങ്ങൾ നേടാൻ എല്ലാവിധ ആശംസകളും.....
പ്രാർത്ഥനകളും '

✍️𝐒𝐚𝐧𝐚𝐥𝐤𝐮𝐦𝐚𝐫
     𝐏𝐚𝐥𝐚𝐳𝐡𝐲