പരീക്ഷയ്‌ക്കെത്തിയ യുവതിയുടെ ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയെടുത്തു. ഒരു പരീക്ഷ എഴുതാനായി സ്കൂളിലെത്തിയ യുവതിയുടെ ഹാൾ ടിക്കറ്റും കൊണ്ട് ഒരു പരുന്ത് പറന്നുപോയത്. പിന്നാലെ നടന്നത് നാടകീയ സംഭവങ്ങൾ. ഒടുവിൽ ഹാൾ ടിക്കറ്റ് കിട്ടാനായി പെടാപ്പാട് തന്നെ വേണ്ടി വരുകയും ചെയ്തു.
കാസർഗോഡുള്ള ഒരു ഗവൺമെന്റ് യുപി സ്കൂളിലാണ് സംഭവം നടന്നത്.
വകുപ്പുതല പ്രമോഷനുള്ള ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതാൻ എത്തിയ അശ്വതിയുടെ ഹാൾ ടിക്കറ്റാണ് പരുന്ത് റാഞ്ചിയെടുത്തത്.
രാവിലെ 7.30 -നുള്ള പരീക്ഷ ആരംഭിക്കാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്.
ഏകദേശം 300 പേരാണ് ഇവിടെ പരീക്ഷ എഴുതാൻവേണ്ടി എത്തിയിരുന്നത്. അതിനിടയിലാണ് അശ്വതിക്ക് ഈ അനുഭവം ഉണ്ടായത്.
ഒരു പരുന്ത് താണ് പറന്നു വന്ന് അവരുടെ കയ്യിൽ നിന്നും ഹാൾ ടിക്കറ്റുമെടുത്ത് പറന്നുപോയി.
യുവതി തന്റെ ബാഗ് സ്ട്രോങ്റൂമിൽ വച്ച് പുറത്തിറങ്ങിയപ്പോഴാണത്രെ കയ്യിലിരുന്ന ഹാൾടിക്കറ്റ് പരുന്ത് കൊണ്ടുപോയത്.
പിന്നീട് പരുന്ത് അതുകൊണ്ട് മുകളിലുള്ള ഒരുജനൽപ്പാളിക്ക് മുകളിൽ ഇരിപ്പുറപ്പിക്കുകയിരുന്നു.
ഹാൾ ടിക്കറ്റ് ഇല്ലാതെ പരീക്ഷ എഴുതാൻ ഹാളിൽ കയറാൻ കഴിയാതെ പുറത്ത് നിന്ന യുവതിയോട് അനുകമ്പ തോന്നിയ ചിലർ ഹാൾ ടിക്കറ്റുമായി ഇരിക്കുന്ന പരുന്തിനെ എറിയാൻ ഒരുങ്ങിയെങ്കിലും യുവതി വിലക്കി. പിന്നെ പ്രാർത്ഥനയോടെ കാത്ത് നിന്നു. പരിക്ഷ ഹാളിൽ പ്രവേശിക്കേണ്ട അവസാന മിനിട്ടും എത്തിയതോടെ
മടങ്ങിപ്പോകാമെന്ന് തന്നെ ഉറപ്പിക്കുന്ന സമയത്ത് ഹാൾ ടിക്കറ്റ് ഉപേക്ഷിച്ച് പരുന്ത് പറന്ന് പോയി. തുടർന്ന് യുവതിക്ക് ഹാൾ ടിക്കറ്റ് കിട്ടുകയായിരുന്നു.
പിന്നീട് അവർ പരീക്ഷ എഴുതി മടങ്ങിയെങ്കിലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ് .