‘പൂസ്സായി കൺട്രോൾ പോയ കൺട്രോൾ റൂം ഗ്രേഡ് എസ് ഐ ‘ യെ പോലീസ് ജീപ്പ് തടഞ്ഞ് നാട്ടുകാർ പിടികൂടി

കൊല്ലം:പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ മദ്യപിച്ച് നാട്ടുകാരെ തെറി വിളിച്ച കൺട്രോൾ റൂമിലെ പോലീസുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കടയ്ക്കൽ സ്വദേശിയായ സുമേഷ് എന്ന ഗ്രേഡ് എസ് ഐയെ ആണ് നാട്ടുകാർ പിടികൂടിയത്.പോലീസ് ജീപ്പിൽ നിന്ന് മദ്യ കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. കൺട്രോൾ റൂമിലെ വാഹനത്തിൽ മദ്യപിച്ച് ഇന്നലെ വൈകിട്ട് പത്തനാപുരത്ത് നാട്ടുകാരെ വിരട്ടുകയും അസഭ്യം പറയുകയും ചെയ്ത എസ് ഐ യുടെ വാഹനം തടഞ്ഞ നാട്ടുകാരെ വാഹനമിടിപ്പിക്കാനും ശ്രമം നടന്നു.സംഘടിച്ചെത്തിയ നാട്ടുകാർ പോലീസ് വാഹനം തടഞ്ഞ് എസ്ഐയെ പിടികൂടുകയായിരുന്നു.