മീരാൻ കടവ് അഞ്ചുതെങ്ങ് ഭാഗത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള 170 മീറ്റർ പുനർനിർമ്മാണ പ്രവർത്തികളാണ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചു ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്ന് നിറുത്തി വെപ്പിച്ചത്.
പഴയ ടാറിങ്ങിലെ കുഴികളിൽ മണ്ണിട്ട് നികത്തി അതിന്മുകളിൽ ടാർ ചെയയ്യുവാനുള്ള ശ്രമമാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടി വന്നത്. സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് നിർമ്മാണ പ്രവർത്തിയിലെ ആശാസ്ത്രീയത ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്.
തുടർന്ന്, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു കെആർഎഫ്ബി എക്സിക്യൂട്ടീവ് ഇഞ്ചിനീയറെ ബന്ധപ്പെട്ട് വർക്കുകൾ നിറുത്തിവയ്ക്കാൻ ആവിശ്യപ്പെടുകയുമായിരുന്നു. കടയ്ക്കാവൂർ – ആലംകോട് ഭാഗങ്ങളിൽ ചെയ്തതിന് സമാനമായ രീതിയിൽ ഈ മേഖലയിലും നിർമ്മാണ പ്രവർത്തികൾ ഉണ്ടാകണമെന്നാണ് പ്രധാന ആവിശ്യം.