തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച് വികസന ക്ഷേമ പദ്ധതികൾ അവതാളത്തിൽ ആക്കിയതിനെതിരെയും,
തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പള കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്നു ആവശ്യപ്പെട്ടും,
ലൈഫ് ഭൂരഹിത ഭവനരഹിത പദ്ധതികൾക്ക് അർഹരായ മുഴുവൻ പേർക്കും ഫണ്ട് അനുവദിക്കണമെന്നും,
ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിച്ച് ആനുകൂല്യങ്ങൾ നൽകണമെന്നും,
അങ്കണവാടി ജീവനക്കാരുടെ വേതനം പരിഷ്കരിക്കണമെന്നും,
മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തണമെന്നും,
ഹരിതകർമ്മ സേന അംഗങ്ങളോട് പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും,
വ്യാപാര സ്ഥാപനങ്ങളെ പിഴ ചുമത്തി ദ്രോഹിക്കുന്ന നടപടികൾക്കെതിരെയും
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ നോക്കുകുത്തിളാക്കിമാറ്റിയ ഇടത് സർക്കാരിൻ്റെ ദുർ ഭരണത്തിനെതിരെ
യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം രാപ്പകൽ സമരം ഇടതുപക്ഷ സർക്കാരിനെതിരെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശം യു.ഡി.എഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു .
കെ.പി.സി.സി സെക്രട്ടറി അഡ്വ ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കുടവൂർ നിസാം അധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം എം എം താഹ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് കൺവീനർ രാമചന്ദ്രൻ നായർ, കുടവൂർ മണ്ഡലം പ്രസിഡണ്ട് താജുദ്ദീൻ, ഡി.സി.സി അംഗം സന്തോഷ് കുമാർ, പാർലമെൻററി പാർട്ടി ലീഡർ എസ് മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ലിസി എസ്, റഫീഖ ബീവി, ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റെ എസ് ആർ ഹാരിസ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ കെ പി സുഗതൻ, യൂണിയൻ നേതാവ് ഹരിഹരൻ, സിയാദ് കല്ലമ്പലം
യൂത്ത് കോൺഗ്രസ് നേതാവ് ആസിഫ് കടയിൽ, ബി ആർ റിയാസ്, ,
ആർ.എസ്.പി നേതാവ് പുലിയൂർ ചന്ദ്രൻ, ആലുംമൂട് അലിയാര് കുഞ്ഞ്, കോൺഗ്രസ് നേതാക്കളായ നഹാസ് കരിമ്പുവിള,
ജി സുദർശനൻ, ശ്രീജിത്ത് പറകുന്ന്, സെയ്ഫ് ഇടപ്പന, ശ്രീകുമാർ നാവായിക്കുളം, ബിനു നാവായിക്കുളം, ഹർഷൻ നാവായിക്കുളം, പ്രൊഫ: ഷാം ജി നായർ, മുല്ലനല്ലൂർ രാമചന്ദ്രൻ, ഇർഷാദ് കെട്ടിടത്തിൽ, സൈഫുദ്ദീൻ ഇടപ്പണ, ഹാരിസ് എസ്. ആർ,ഷജീർ കരിമ്പ് വിള, ഷഹാർ കരിമ്പ് വിള, രാജേഷ് 28ആം മൈൽ, ഷിബു 28 ആംമൈൽ, എന്നിവർ സംസാരിച്ചു.
സമാപനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഡോ കെ ബിന്നി ഉദ്ഘാടനം ചെയ്തു...