പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു

പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് (42) മരിച്ചത്. പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂച്ചയെ രക്ഷിക്കാന്‍ സിജോ ഓടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്‍ സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, റോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ എതിരെ വരുകയായിരുന്ന ലോറി യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.