വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്; മണ്ണിലിഴഞ്ഞ് പ്രതിഷേധിക്കും

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്. പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും. രാവിലെ 10.30 നാണ് പ്രതിഷേധം. തുടര്‍ന്ന് ഇന്ന് രാത്രി 8 മണിക്ക് കയ്യില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.

വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. നിലവില്‍ റാങ്ക് ലിസ്റ്റ് കാലാവധി കഴിയാന്‍ ഇനി 11 ദിവസം കൂടി ബാക്കിയുള്ളൂ. ചെറിയ നിയമനം മാത്രമാണ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തിയിട്ടുള്ളത്. എന്നാല്‍ സമരം ഏഴു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു.

ഈ മാസം 19ന്് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിന്റെ ആവശ്യം.