ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി. ആർ അംബേദ്കറുടെ നൂറ്റി മുപ്പത്തിനാലാം ജന്മദിനത്തിൽ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഭരണഘടനാ വന്ദനം ചെയ്ത് കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ ബി. മനോഹരൻ, വി.കെ ശശിധരൻ, നേതാക്കളായ കെ.ഓമന, മാടൻവിള നൗഷാദ്, ബി.സുധർമ്മ, എസ്.മധു, എസ്.ജി അനിൽ കുമാർ, എ.കെ. ശോഭന ദേവൻ, എസ്. സുരേന്ദ്രൻ, ജനകലത, ചന്ദ്രബാബു, രാജൻ കൃഷ്ണപുരം തുടങ്ങിയവർ പങ്കെടുത്തു.