എന്നാൽ മുന്നറിയിപ്പ് പരിഗണിച്ച് മത്സ്യബന്ധന യാനങ്ങൾ റോപ്പ് ഉപയോഗിച്ച് സമീപത്തെ തെങ്ങുകളിലും മറ്റും കെട്ടി നിറുത്തിയിരുന്നതിനാൽ നാശനാഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സൂചന. തീരത്തെ നിരവധി വീടുകളിലേക്കും തിരമാലകൾ എത്തിയിരുന്നു.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി 14 ന് രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.3 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.