ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളാണ് പലപ്പോഴും ആംബുലൻസ് യാത്രകൾ. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മറ്റൊരു ജീവൻ രക്ഷിക്കാനായി ആംബുലൻസ് ഡ്രൈവർമാർ വാഹനമോടിക്കുന്നതും. അപകടാവസ്ഥയിലായ ജീവനും കൊണ്ടാണ് ആംബുലൻസ് ഡ്രൈവർമാർ അതിവേഗം ആശുപത്രിയിലേക്ക് പോകുന്നത്. നിങ്ങളുടെ വാഹനത്തിന് പുറകെ ഒരു ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ കഴിയുന്നതും വേഗം ഇടത്തേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തു ഒതുക്കി ആംബുലൻസിനെ കടത്തിവിടുക.
#keralapolice