റി എഡിറ്റഡ് എമ്പുരാന്‍; ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളില്‍ ആരംഭിച്ചു

തിരുവനന്തപുരം ആര്‍ടെക് മാളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി. ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കും.

ഇരുപത്തിനാല് കടുംവെട്ടുമായാണ് എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. വില്ലന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കി.മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും മുഴുവന്‍ ഒഴിവാക്കി. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്. അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.