കല്ലമ്പലം : അസാധാരണമായ ഗ്രഹണശക്തി പ്രകടിപ്പിച്ചുകൊണ്ട് നാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡ് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സ്, കലാം വേൾഡ്
റിക്കോർഡ്‌സ് എന്നി അപൂർവ്വ നേട്ടങ്ങളുമായി തൃതീയ മോഹിന്ദ് ശ്രദ്ധേയയാകുന്നു. 2023 ജൂലൈ 17 ന് കല്ലമ്പലം ആഴംകോണത്ത് ലക്ഷ്മിയിൽ ശ്രീമതി വിനോദിനി സതീശന്റെയും മോഹിന്ദ് ജയമോഹന്റെയും മകളായി ജനിച്ച തൃതീയ മോഹിന്ദ് ഒരു വർഷവും 6 മാസവും പ്രായമുള്ളപ്പോൾ തന്നെ പഴങ്ങൾ, പച്ചക്കറികൾ, ആകൃതികൾ, അക്ഷരമാല ക്രമത്തിലുള്ള വസ്തുക്ക ൾ, മൃഗങ്ങൾ, വസ്ത്രങ്ങൾ,ശരീര ഭാഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളലായി 240 ലധികം വസ്‌തുക്കൾ തിരിച്ചറിയാനുള്ള ഗ്രഹണശക്‌തി പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി . തുടർന്ന് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജനിനോ കിഡ് എന്ന വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡ്സും, യങ് അച്ചീവേഴ്‌സ് വിഭാഗത്തിൽ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡും കരസ്ഥമാക്കി തൃതീയ മോഹിന്ദ് എന്ന കൊച്ചു മിടുക്കി