ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍

ഇന്ത്യന്‍ ഐടി ഭീമന്‍ കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.

ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നതിനാല്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നാണ് ഇമെയിലില്‍ കമ്പനി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 18 (വെള്ളിയാഴ്ചയാണ്) ഇതുസംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്.

2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയ്‌നി ബാച്ചിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരൊണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്.