2025 ഏപ്രിൽ 3 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 6 മണിക്ക് പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് KSRTC യുടെ അനന്തപുരി ക്ഷേത്രദർശനം യാത്ര ആരംഭിക്കുന്നു.
*അനന്തപുരി ക്ഷേത്രദർശനം സർവ്വീസിൻ്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 3 വ്യാഴാഴ്ച രാവിലെ 8 മണിക്ക് കരിക്കകം ക്ഷേത്ര സന്നിധിയിൽ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിക്കുന്നതായിരിക്കും.*
പഴവങ്ങാടി ക്ഷേത്ര ദർശനത്തിന് ശേഷം *6.15 മുതൽ 6.40 വരെ ആറ്റുകാൽ* ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീകണ്ഠേശ്വരം ക്ഷേത്രം സന്ദർശിക്കും. *6.55 മുതൽ 7.20 വരെ ശ്രീകണ്ഠേശ്വരത്ത്* തീർത്ഥാടക സംഘം ചെലവഴിക്കും. തുടർന്ന് കരിക്കകം ക്ഷേത്രത്തിൽ *7.50 ന് എത്തിച്ചേരുന്ന ബസ് 8.20 വരെ കരിക്കകം* ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യും. *8.30 മുതൽ 8.50 വരെ വെൺപാലവട്ടം* ക്ഷേത്രത്തിൽ അനന്തപുരി ദർശന തീർത്ഥാടകർ ചെലവിടും. തുടർന്ന് *9.20 ന് തീർത്ഥാടകരെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിക്കും* .
*150 രൂപയാണ് ടിക്കറ്റ് നിരക്ക്. www.online ksrtcswift.com എന്ന സൈറ്റിൽ പ്രവേശിച്ച് Travelling From:ANANTHAPURI DARSHANAM
GOING TO: TEMPLE PACKAGE എന്ന് എൻഡർ ചെയ്ത് സീറ്റ് സെലക്ട് ചെയ്യാവുന്നതാണ് * ,
*തമ്പാനൂർ റിസർവ്വേഷൻ കൗണ്ടറിലൂടെയും, ശേഷിക്കുന്ന സീറ്റുകളിൽ ബസിൽ നേരിട്ടും* ബുക്കിംഗ് ഉണ്ടായിരിക്കുന്നതാണ്. *വിശദവിവരങ്ങൾക്ക്9995986658, 9447479789* എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
#KSRTC #CMD #KBGaneshKumar #ananthapuri #theerthadanam #pazhavangadi #padmanabhaswamytemple #attukalbhagavathy #karikkakam #venpalavattam #sreekandeswaram #ksrtcsocialmediacell