കല്ലമ്പലം: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പെയിനുമായി നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ.കുടുംബശ്രീ,തൊഴിലുറപ്പ്,വനിത കൂട്ടായ്മ,ബാലസഭ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പെയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വെട്ടിയറ ഗവ. എൽ.പി.എസിന് മുന്നിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റിൽ സമാപിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പൈവേലിക്കോണം ബിജു,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു കുമാർ,സമന്വയ ലഹരി മോചനകേന്ദ്രം പ്രോജക്ട് ഡയറക്ടർ അനിൽ കുമാർ,വാർഡ് സി.ഡി.എസ് പത്മ രാമചന്ദ്രൻ,വനിത കൂട്ടായ്മ പ്രസിഡന്റ് രഞ്ജുഷ, വാർഡ് എ.ഡി.എസ് അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ,വനിത കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.