ആറ്റിങ്ങൽ ആലംകോട് മുസ്‌ലിം ജമാഅത്ത് മദ്റസകളുടെ ഈ വർഷത്തെ വിദ്യാരംഭം പൂർവ്വാധികം ഭംഗിയോടെ നടന്നു.

 'നേരറിവ് നല്ല നാളേക്ക് ' എന്ന ശീർഷകത്തിൽ മിഹ്റജാനുൽ ബിദായ മദ്റസ വിദ്യാരംഭ പരിപാടി കേന്ദ്ര മദ്റസയായ മഊനത്തു ത്വാലിബീൻ ഹയർ സെക്കന്ററി മദ്റസ യിൽ വെച്ച് സംയുക്തമായാണ് നടന്നത്.
സദർ മുഅല്ലിം ഹുസൈൻ ജൗഹരിയുടെ അധ്യക്ഷതയിൽ മദ്റസ കൺവീനർ ജാബിർ സ്വാഗതഭാഷണം നടത്തി, പ്രസിഡന്റ്‌ ബഹു: നാസിറുദ്ധീൻ മുസ്‌ലിയാർ ഉത്ഘാടനം നിർവഹിച്ചു, സദർ മുഅല്ലിമിന്റെ നേതൃത്വത്തിൽ ദർസാരംഭവും ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി, കഴിഞ്ഞ സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു,പ്ലസ്ടു പഠനം പൂർത്തിയാക്കി മാതൃകയായ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി,ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ അബ്ദുള്ള നഈമി, കമ്മിറ്റി അംഗങ്ങളായ Adv.മുഹ്സിൻ, അമീർ എന്നിവർ ആശംസകൾ അറിയിച്ചു, മറ്റു കമ്മിറ്റി അംഗങ്ങളും സന്തോഷത്തിൽ പങ്കു ചേർന്നു. തുടർന്ന് വിദ്യയുടെ മധുനുകരാൻ നവാഗതരായി എത്തിയ കുരുന്നുമക്കൾക്ക് സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു,
 മുഅല്ലിമുകൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ച പ്രോഗ്രാമിന് ജനറൽ സെക്രട്ടറി നാസർ സാഹിബ്‌ കൃതജ്ഞത അറിയിച്ചു.

ജമാഅത്തിന്റ മറ്റു ബ്രാഞ്ചു മദ്റസകളായ മഊനത്തു ത്വാലിബീൻ ഹൈസ്‌കൂൾ JN, ദാറുൽ ഉലൂം മണ്ണൂർഭാഗം, തർബിയത്തുൽ ഇസ്‌ലാം മഞ്ഞപ്പിലാക്കൽ, നൂറുൽ ഈമാൻ ചാത്തമ്പാറ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി സംയുക്തമായാണ് പ്രവേശനോൽഘാടനം നടന്നത്.
പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു : 9746090764 എന്ന നമ്പറിൽ ബന്ധപ്പെടുക.