കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം ജീവിതം തന്നെ.
മൂന്ന് കുട്ടികളുടെ പിതാവായ ഒരു മനുഷ്യൻ ഇന്നലെ യാത്രയായി.
കഴിഞ്ഞമാസം ഒതുക്കുങ്ങലിൽ വെച്ച് ഒരു ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ആളെ എടുത്ത് പോയത് സംബന്ധിച്ച് റോഡിൽ വെച്ച് സംഘർഷവുമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരണപ്പെടുകയും ചെയ്തിരുന്നു. അന്നാ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.
തുടർന്ന് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുണ്ടായി.അക്കൂട്ടത്തിൽ ബസ് ഡ്രൈവറായ ഷിജുവും ഉണ്ടായിരുന്നു.
ഓട്ടോ ഡ്രൈവറെ പരിക്കേൽപ്പിക്കണമെന്നോ ആക്രമിക്കണമെന്നോ ഉദ്ദേശിച്ചിട്ടുണ്ടാവില്ലെങ്കിലും ഒരു നിമിഷത്തെ സംയമനമില്ലായ്മയും ബുദ്ധിമോശവും അദ്ദേഹത്തെ പിടിച്ചു തള്ളുന്നതിലേയ്ക്കും മറ്റുമെത്തി. ഷിജു ആ സംഘത്തിൽ ഉണ്ടായിരുന്നു എന്നും എന്നാൽ ഓട്ടോ ഡ്രൈവറെ ശാരീരിക ഉപദ്രവം ഷിജു ചെയ്തിട്ടില്ലെന്നും പറയുന്നു. പക്ഷേ സംഘർഷത്തിൽ അയളുണ്ടായിരുന്നു.അതിന് കൊടുക്കേണ്ടി വന്നത് വളരെ വലിയ വിലയാണ്.കുറ്റം കുറ്റം തന്നെയാണ്.പറഞ്ഞു തീർക്കേണ്ട കാര്യം മധ്യ വയസ് പിന്നിട്ട മനുഷ്യന്റെ ദേഹത്ത് കൈ വെയ്ക്കുന്ന വിധത്തിലെയ്ക്ക് ഇവർ കൊണ്ട് പോയി.
കുറ്റകൃത്യ പശ്ശ്ചാത്തലമില്ലാതിരുന്ന ഷിജു ജാമ്യത്തിലിങ്ങിയതിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ജീവിക്കാനുള്ള വഴികളുമടഞ്ഞു. മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്നവരിൽ നിന്നെത്തിയ ഭീഷണി കോളുകൾ വേറെ.
ഒരു കുറ്റവാളിക്ക്.. അല്ലെങ്കിൽ അങ്ങിനെയൊരു പശ്ചാത്തലമുള്ള വ്യക്തിക്ക് ഇത്തരം സന്ദർഭങ്ങളെയൊക്കെ മറി കടക്കാൻ നിഷ്പ്രയാസം കഴിഞ്ഞേക്കും.. എന്നാൽ ഇതൊന്നുമല്ലാത്ത സാധാരണ മനുഷ്യന് താൻ കാരണം ജീവൻ പോയതിന്റെ വേദനയും സമ്മർദ്ധവും ജീവിത പ്രശ്‌നവും താങ്ങാൻ കഴിയില്ലല്ലോ..
അര പട്ടിണിക്കാരായ മൂന്ന് ചെറു കുട്ടികളെ അനാഥരാക്കി ആ മനുഷ്യൻ ഇന്നലെയാണ് എല്ലാം അവസാനിപ്പിച്ചു കൊണ്ട് മഞ്ചേരിയിലെ ഒരു ലോഡ്ജിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്.
ചുറ്റുപാടുകൾ അറിഞ്ഞപ്പോൾ,, അവിടെയുള്ള ആളുകളുടെ അയാളെ പറ്റിയുള്ള അഭിപ്രായങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി.
ആ കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാൻ നല്ലവരായ നാട്ടുകാർക്ക് കഴിയട്ടെ.
പറയാനുള്ളത്.. ഇത് പോലുള്ള സമയങ്ങളിൽ ആത്മ സംയമനം പാലിക്കാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ്. നിമിഷ നേരം കൊണ്ട് തോന്നുന്ന ദേഷ്യം ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കാം..