പെരുന്നാൾ ദിനത്തിൽ ഭക്ഷണ വിതരണം നടത്തി.എസ്.വൈ.എസ് വർക്കല സോൺ

വർക്കല: എസ്.വൈ.എസ് വർക്കല സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെട്ടൂർ യൂണിറ്റിൻ്റെ സഹകരണത്തോടെ വർക്കല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാൾ ദിനത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. 

എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡൻ്റ് അനീസ് സഖാഫി ഉദ്ഘാടനം ചെയ്തു. സുഹൈൽ ഷാ ഉൽബോധനം നടത്തി.

സോൺ നേതാക്കളായ നൗഫൽ മദനി, എസ്.സിയാദ്, ഹസൻ സഅദി, വെട്ടൂർ സൈഫുദ്ദീൻ ഹാജി, അർഷദ് സഅദി, സാജിദ് മുസ്‌ലിയാർ, സമദ് നഈമി, സക്കീർ ഹുസൈൻ സഅദി, മുഹമ്മദ് ഷാഫി, മാലിക് നടയറ എന്നിവർ നേതൃത്വം നൽകി.