ഗൾഫ് രാജ്യങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലും വിഷുവിനോട് അനുബന്ധിച്ച് തിരക്ക് അനുഭവപ്പെട്ടു. വിഷുക്കണി കണ്ടും കൈനീട്ടം വാങ്ങിയും സദ്യുണ്ടും കുട്ടികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും വീടുകളിലേക്കം ഹോട്ടലുകളിലേക്കും സദ്യ കഴിക്കാന്‍ പല മലയാളികളും നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. കടല്‍ കടന്നെത്തിയ കൊന്നപ്പൂക്കളും കണിവെള്ളരിയും വിഷുക്കണിക്ക് ആവശ്യമായ മറ്റ് സാധനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമായിരുന്നു. ഇത് വാങ്ങുന്നതിനായി നഗരങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തിരക്കും അനുഭവപ്പെട്ടു. ബാച്ചിലര്‍മാര്‍ കൂടുതലായും സദ്യ കഴിക്കാന്‍ ഹോട്ടലുകളെയാണ് ആശ്രയിച്ചത്. കുടുംബമായി താമസിക്കുന്നവര്‍ കൂടുതലും വീടുകളില്‍ സദ്യ ഉണ്ടാക്കി കഴിച്ചു. വസ്ത്രവിപണിയിലും വിഷുവിനോട് അനുബന്ധിച്ച് തിരക്ക് അനുഭവപ്പെട്ടിരുന്നു.