*ഡ്രൈവിംഗ് സ്കൂൾ വാഹനത്തിൽ ടിപ്പർ ഇടിച്ചു ഒഴിവായത് വൻ അപകടം*

 എം സി റോഡിൽ കാരേറ്റ് പുളിമാത്തിന് സമീപം ഡ്രൈവിംഗ് പഠിപ്പിക്കുന്ന സമയത്ത് പുറകിൽ നിന്ന് വന്ന ടിപ്പർ ലോറി ഇടിച്ചു ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപികയ്ക്ക് പരിക്ക് വാമനപുരത്ത് ശിവകൃഷ്ണ ഡ്രൈവിംഗ് സ്കൂളിലെ ഷീബയ്ക്കാണ് പരിക്കേറ്റത്. അപകട സമയത്ത് വാഹനത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നു. കിളിമാനൂരിൽ നിന്ന് കാരേറ്റ് ഭാഗത്തേക്ക് വന്ന വാഹനത്തിൻ്റെ പിറകിലാണ് ടോറസ് ഇടിച്ചത്, ടോറസിന് സമീപം ഒരു മിനി ഗ്യാസ് വാഹനവും ഉണ്ടായിരുന്നു. വൻ അപകടം ഒഴിവായതായി നാട്ടുകാർ പറയുന്നു