കടയ്ക്കൽ പോലിസ് സ്റ്റേഷനിലെ വാഹനം മറിഞ്ഞു ; രണ്ട് ഉദ്യാഗസ്ഥർക്ക് പരിക്ക്

മന്ത്രി കേളുവിന് അകമ്പടി പോയ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞു. രണ്ട് പോലീസുകാർക്ക് പരിക്ക്.
മന്ത്രിക്ക് ഒ ആർ കേളുവിന് പൈലറ്റ് പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു
കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത് .
 വൈകിട്ട് 5 മണിയോടെ  
മഴയത്ത് പുനലൂർ പത്തനാപുരം മലയോര ഹൈവേയിൽ
പിറവന്തൂർ വാഴത്തോപ്പിലാണ് മന്ത്രിയ്ക്ക് എസ്കോർട്ട് വന്ന കടക്കൽ പോലീസ് സ്റ്റേഷനിലെ ജീപ്പ് തലകീഴായി മറിഞ്ഞത്
 ജീപ്പ് തെന്നി നിയത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്.
എസ്ഐ ഹരികുമാറിനും സിവിൽ പോലീസ് ഓഫീസർ സചിനും
നിസാര പരുക്കേറ്റൂ .

 മന്ത്രി കേളു തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്നു .
 അപകടത്തെ തുടർന്ന് മന്ത്രി സ്ഥലത് ഇറങ്ങി മേൽ നടപടികൾ സ്വീകരിച്ച ശേഷമാണ് യാത്ര തുടർന്നത് . കനത്ത മഴയത്തായിരുന്നു അപകടം.
മലയോര ഹൈവെയിൽ വാഹനം തെന്നിമറിയുന്നത് പതിവാണ്