വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം മൂലം ശ്രീനഗര്‍- ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പൈലറ്റ് മരിച്ചു. ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അര്‍മാന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് വിശ്രമിക്കാന്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. എയര്‍ലൈന്‍ ഡിസ്പാച്ച് ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു പൈലറ്റ് കുഴഞ്ഞു വീണത്.