കല്ലമ്പലം തോട്ടയ്ക്കാട് വടക്കോട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാത്രി 7:30ന് പൂരം

കല്ലമ്പലം തോട്ടയ്ക്കാട് വടക്കോട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാത്രി 
7:30ന് പൂരം കുടമാറ്റം. വൈകിട്ട് 4:30 മുതൽ ഘോഷയാത്ര പുറപ്പെടുന്നു.
 നാളെ 18/04/2025 രാവിലെ ആറുമണിക്ക് കൊടിയിറക്ക്, രാത്രി 8 മണിക്ക് ഗാനമേള.
 
വാഹന യാത്രക്കാരുടെ 
പ്രത്യേക ശ്രദ്ധയ്ക്ക്: വടക്കോട്ടുകാവ് പൂരം പ്രമാണിച്ച് തോട്ടയ്ക്കാട്-നഗരൂർ, വടക്കോട്ടുകാവ്-ചപ്പാത്തി മുക്ക് ഭാഗത്തേക്കുള്ള റോഡുകളിൽ അഭൂതപൂർവ്വമായ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിലേക്കുള്ള വാഹന യാത്രക്കാർ തിരക്കൊഴിവാക്കാനായി മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തി സഹകരിക്കണമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.