വർക്കല : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
വടശ്ശേരിക്കോണം പള്ളിക്ക് സമീപം തെക്കേകാട്ടിൽ അറഫാ കോട്ടേജിൽ മുഹമ്മദ് ഇഖ്ബാൽ (60)ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഒറ്റൂർ തോപ്പിൽ വളവിൽ ഇഖ്ബാൽ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന സെയിൽസ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇഖ്ബാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ മരണപ്പെട്ടു.
ഹബീബ് മുഹമ്മദിന്റെയും നബീസത്ത് ബീവിയുടെയും മകനാണ്.
ഭാര്യ : സജീന.
മക്കൾ :
നായിഫ് (ഗൾഫ് ),
നാസിഫ്,
അബ്ദുള്ള.
മരുമക്കൾ :
ഷിബിന,
ഷമീല.