നേരത്തെ ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ എക്സൈസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടിയിലേക്ക് എക്സൈസ് കടക്കുന്നതിനിടെയാണ് താരത്തിന് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍ എത്തുന്നത്.
ഹസീബ് ഫിലിംസ്, എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 'നമുക്ക് കോടതിയിൽ കാണാം' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജോണി ആന്‍റണി നിരഞ്ജന്‍ മണിയൻപിള്ള രാജു, ജാഫർ ഇടുക്കി സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെക്ക് എത്തുന്നുണ്ട്.വിനായക് ശശികുമാറിന്‍റെ ഗാനങ്ങള്‍ക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം --നിജിൽ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.