സിവിൽ സർവീസ് എന്ന സ്വപ്നം പൂർത്തീകരിക്കാനാവാതെ ആദിത്യ (22) സ്വർഗ്ഗ ലോകത്തേക്ക് പോയി. നിലമ്പൂർ ചുങ്കത്തറ കരിമ്പുഴയിൽ വെള്ളിയാഴ്ച ബൈക്കും ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ആദിത്യ മരിച്ചത്. ആദിത്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അമർ ജ്യോതിയും (28) മരിച്ചു. ആദിത്യയുടെ ബന്ധുവാണ് അമർജ്യോതി. എറണാകുളത്ത് സിവിൽ സർവീസ് പഠനം നടത്തി വരികയായിരുന്നു ആദിത്യ. കോച്ചിങ്ങിന്റെ ഭാഗമായി അടുത്തമാസം പരീക്ഷ നടക്കാനിരിക്കുകയായിരുന്നു. നിലമ്പൂരിൽ പരസ്യ സ്ഥാപനം നടത്തുന്ന അമർജ്യോതിയുടെ സ്ഥാപനത്തിന്റെ ആവശ്യത്തിനായാണ് ആദിത്യ പഠന സ്ഥലത്ത് നിന്ന് മലപ്പുറത്ത് എത്തിയത്. ഇവിടെനിന്ന് ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. പിതാവ് സത്യൻ കാർപെന്റർ ആണ്. മാതാവ് അമ്പിളി തയ്യൽ ജോലി ചെയ്യുന്നു. ആദിത്യയുടെ ഭൗതിക ദേഹം തിങ്കളാഴ്ച 3 മണിയോടെ താഴെ ഉത്തൂരിലുള്ള സത്യൻ്റ വീട്ടിൽ എത്തിക്കും. 5 മണിക്ക് പാലേരിത്തട്ടിലുള്ള സമുദായ ശമ് ശാനത്തിൽ സംസ്ക്കരിക്കും.
#ആദരാഞ്ജലികൾ