ചരിത്രത്തിലാദ്യമായി സ്വര്‍ണവില 70,000 രൂപയും കടന്നത് ശനിയാഴ്ചയായിരുന്നു. 70,160 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 രൂപയായിരുന്നു. തേസമയം ഇന്നലെയും ഇതേ വില തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കേരളത്തില്‍ കഴിഞ്ഞ നാലുദിവസം കൊണ്ട് 4,360 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 545 രൂപയും കൂടിയിരുന്നു.യു.എസിനുമേല്‍ 125 ശതമാനം തീരുവ ചെലുത്താനുള്ള ചൈനയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനകാരണങ്ങളിലൊന്ന്.