കരവാരം ഗ്രാമപഞ്ചായത്തിൽ തോട്ടയ്ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ(F H C യുടെ )കീഴിലുള്ള ആലംകോട് H. S. വാർഡിൽ കാവു നടയിൽ പുതിയതായി നിർമ്മിച്ച സബ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം 01/03/2025 ശനിയാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ എംഎൽഎ ശ്രീമതി O. S. അംബിക അവർകൾ നിർവഹിച്ചു.പ്രസ്തുത പരിപാടിയിൽ കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അധ്യക്ഷതവഹിക്കുകയും വാർഡ് മെമ്പർ M. K. ജ്യോതി സ്വാഗതം പറയുകയും ആരോഗ്യസ്റ്റാന്റിഗ് ചെയർ പേഴ്സൺ ദീപ പങ്കജാക്ഷൻ റിപ്പോർട്ട് അവതരിപ്പിക്കുകയും മുഖ്യാഥി ശ്രീ രാജീവ് സദാനന്ദൻ I. A. S .ജി. ജി.ഗിരി കൃഷ്ണൻ, വി. പ്രിയദർശിനി,പ്രസീദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതികാ. പി. നായർ,ഇന്ദിരാ സുദർശനൻ, മെമ്പർമാരായ അബ്ദുൽ കരീം, ദീപ്തി മോഹൻ, വിജി, വത്സല, ഹുസൈൻ, പഞ്ചായത്ത് സെക്രട്ടറി കെ.വി.സുരേഷ്, എന്നിവർ ആശംസ അർപ്പിക്കുകയും മെഡിക്കൽ ഓഫീസർ ഡോക്ടർ മനോജ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
