ചാമ്പ്യൻസ് ട്രോഫി ഫൈനൽ; ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇന്ത്യ vs ന്യൂസിലൻഡ് ഫൈനൽ മത്സരം അൽപ്പസമയത്തിനകം നടക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി. മറുവശത്ത്, ദക്ഷിണാഫ്രിക്കയെ 50 റൺസിന് പരാജയപ്പെടുത്തി കിവീസ് ഫൈനൽ പോരാട്ടത്തിലേക്ക് എത്തുന്നത്.

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി നേടുക എന്നതാണ് രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം. 2002 സീസണിലാണ് ഇന്ത്യൻ ടീം ആദ്യമായി ചാമ്പ്യന്മാരാകുന്നത്. പിന്നീട് ശ്രീലങ്കയുമായി സംയുക്തമായി കിരീടം പങ്കിട്ടു. പിന്നീട് എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം 2013 ൽ ചാമ്പ്യന്മാരായി. ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി  മീഡിയ 16 വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടരുക...
*വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ*👇


*https://chat.whatsapp.com/EpJDtP8VN6cIeYnLOFdffq*



           *MEDIA16 NEWS*