ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മാല പൊട്ടിക്കുവാനായി ശ്രമിച്ച യുവതിയെ പിടികൂടി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരത്ത് വെച്ച് യുവതിയുടെ മാല പിടിച്ചു പറിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ചേർന്നാണ് സാഹസികമായി പിടികൂടിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.