പാരിപ്പള്ളിയിൽ നടന്ന ലോക നാടക ദിനാഘോഷം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം പാരിപ്പള്ളിയിൽ നടന്ന ലോക നാടക ദിനാഘോഷം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
ജി എസ്. ജയലാൽ MLA മുഖ്യ പ്രഭാഷണം നടത്തി. ഇപ്റ്റ ദേശീയ ജോയിൻ്റ് സെക്രട്ടറി ആർ.ജയകുമാർ ലോക നാടകദിന സന്ദേശം നൽകി. 
പാമ്പുറം ഭാസ്കരൻ പിള്ള സ്മാരക ഇപ്റ്റ നാടക ശ്രേഷ്ഠ പുരസ്കാരവും പ്രശസ്തി പത്രവും സംസ്കാര പാരിപ്പള്ളിക്ക് മുല്ലക്കര രത്നാകരൻ സമ്മാനിച്ചു. ഇപ്റ്റ ദേശീയ കമ്മിറ്റിയംഗം സി.പി. മനേക്ഷ, സംസ്ഥാന കമ്മിറ്റിയംഗം ബൈജു പുനുക്കൊന്നൂർ, കലാ സുരേഷ്, കൊല്ലം ജില്ലാ സെക്രട്ടറി എം.ബി. ഭൂപേഷ്, ഇപ്റ്റ പാരിപ്പള്ളി യൂണിറ്റ് രക്ഷാധികാരി ശ്രീകുമാർ പാരിപ്പള്ളി, പ്രസിഡൻ്റ് സുജീർ ദത്ത്, സെക്രട്ടറി വേണു.സി. കിഴക്കനേല, ജി. രാജീവൻ, അനിൽ ഗോവിന്ദ് എന്നിവർ പങ്കെടുത്തു. KPAC സുലോചന സ്മൃതി പുരസ്കാരം കൃഷ്ണപ്രദീപ്, തീർത്ഥ എന്നിവർക്ക് മൊമെൻ്റോ നൽകി സമ്മാനിച്ചു.