ആലംകോട് ഹൈസ്കൂളിന് സമീപം വാഹനാപകടം യുവാവ് മരണപ്പെട്ടു.

ആറ്റിങ്ങൽ. ആലംകോട് ഹൈസ്കൂളിന് സമീപമുള്ള വളവിൽ  തമിഴ്നാട്ടിൽ നിന്നും മലക്കറി കയറ്റി വന്ന ലോറിയുടെ പിൻ ചക്രത്തിന്റെ ഡ്രമ്മിൽ സ്കൂട്ടർ   ഇടിച്ചു യുവാവ്   തൽക്ഷണം മരണപ്പെട്ടു. ഇന്ന് രാവിലെ (4/3/2025) യാണ് അപകടം നടന്നത്.
 ഹൈസ്കൂളിന്റെ റോഡ് ഇറങ്ങിവന്ന ബൈക്ക് യാത്രികൻ മേവർക്കല്‍ ചപ്പാത്ത് മുക്കിൽ താമസിക്കുന്ന രാജൻ ജയ ദമ്പതികളുടെ മകൻ അരുൺ (20) ആണ് മരണപ്പെട്ടത്.
 പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.