കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രാവിലെ 10.30 മണിക്കും 11.50 മണിക്കും ഇടയിൽ കായംകുളം KPAC ജംഗ്ഷന് സമീപമുള്ള വടിയാടി അജീഷ് നിവാസ് വീടിൻ്റെ മുൻവശം ഗ്രില്ലിൻ്റെ താഴും വീടിൻ്റെ പ്രധാന വാതിലിൻ്റെ പൂട്ടും തകർത്ത് വീടിനുള്ളിൽ കയറി ബെഡ്റൂമിൽ കബോഡിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷ്ടിച്ച 
കേസിലാണ് ഉത്തർ പ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ സ്വാലകാല പി.ഒ. യിൽ ഫൈസൽ ( 29), ഉത്തർപ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ ശിവാലകാലൻ പി.ഒ. യിൽ അക്ഷയ് കുമാർ (19) എന്നിവരാണ് കായംകുളം പോലീസിൻ്റെ പിടിയിലായത്. 

മോഷണം നടന്ന വീടിൻ്റെ സമീപത്തുള്ള CCTV ക്യാമറകൾ പരിശോധിച്ചതിൽ രണ്ട് ചെറുപ്പക്കാർ വീടിന്റെപരിസരത്തു നിന്നും ഓടി പോകുന്നത് ദൃശ്യങ്ങളിൽ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ KPAC ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ കയറി പോയതായി കണ്ടെത്തുകയും തുടർന്ന് ഓട്ടോറിക്ഷാക്കാരനെ കണ്ട് അന്വേഷണം നടത്തിയതിൽ അവരെ കരുനാഗപ്പള്ളി മൈനാഗപ്പള്ളി ജംഗ്ഷനിൽ കൊണ്ടു വിട്ടതായി വിവരം ലഭിക്കുകയും മൈനാഗപ്പള്ളിയിലെത്തി അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരുടെ കൈയ്യിലുള്ള ബാഗിൽ നിന്നും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും, 4000 രൂപയും കണ്ടെടുത്തു.

 കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്. ഐ.മാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിൻ്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു