" *മാസപ്പിറവി കണ്ടാൽ അറിയിക്കണം*

ശവ്വാൽ മാസപ്പിറവി സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കാൻ വിവിധ ജമാ അത്തുകളിലെ ഇമാമുമാരുടേയും മഹല്ല് ഭാരവാഹികളുടെയും യോഗം ഞായറാഴ്ച വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ ചേരുമെന്ന് ഇമാം ഡോ. വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കാണുന്നവർ 0471 2475924, 96055 61702 എന്ന നമ്പരുകളിൽ അറിയിക്കണമെന്നും ഇമാം അറിയിച്ചു. 
∙ ഞായറാഴ്ച മാസപ്പിറവി കാണുന്നവർ 94473 04327, 94476 55270, 97456 82586 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുല്ല മൗലവി, നായിബ് ഖാസിമാരായ കെ.കെ.സുലൈമാൻ മൗലവി, എ.ആബിദ് മൗലവി എന്നിവർ അറിയിച്ചു.