പെരുന്നാള്‍ അവധി റദ്ദാക്കിയ ഉത്തരവ്; കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും തിരുത്തി

പെരുന്നാള്‍ അവധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. അവധി ആവശ്യപ്പെട്ടാലും അനുവദിക്കരുത് എന്ന ഭാഗം റദ്ദാക്കി. അവധി ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കാമെന്ന് തിരുത്തിയ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും ഈ മാസം 31ലെ പെരുന്നാള്‍ അവധി റദ്ദാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മാര്‍ച്ച് 29, 30, 31 തീയതികളില്‍ ജോലിക്ക് ഹാജരാകാനായിരുന്നു ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ അവധി അനുവദിക്കാന്‍ പാടില്ലെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.



പുതുതായി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം അന്നേ ദിവസം പ്രവര്‍ത്തി ദിനമായി തന്നെ രേഖപ്പെടുത്തും. എന്നാല്‍ അവധി ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കരുത് എന്ന പരാമര്‍ശം റദ്ദാക്കിയിട്ടുണ്ട്