ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് സ്വര്‍ണവില ഇന്ന് കുതിച്ചുയരുകയായിരുന്നു. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.എന്നാൽ മാർച്ച് മാസം തുടക്കത്തിൽ താഴേക്ക് കൂപ്പുകുത്തിയ സ്വർണവില ഉപയോക്താക്കളിൽ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല് ഇന്നലെ മുതൽ സ്വർണവില വീണ്ടും കൂടുകയാണ് ചെയ്യുന്നത്.
സ്വർണവില നിർണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.