ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ എ ഗ്രൂപ്പിൽ ചാമ്പ്യൻമാരാകും. സെമിയിൽ ആരാകും എതിരാളികൾ എന്ന് തീരുമാനിക്കുന്നതും ഇന്നത്തെ മത്സരഫലമാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുവർക്ക് എതിരാളികൾ ഓസ്‌ട്രേലിയ ആയിരിക്കും. രണ്ടാം സ്ഥനക്കാർക്ക് ബി ഗ്രൂപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയുമായാണ് സെമിയിൽ ഏറ്റുമുട്ടേണ്ടി വരുക.അവസാന കളിയിൽ പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം മൈതാനത്തേക്കിറങ്ങുന്നത്. എല്ലാ രീതിയിലും കരുത്തന്മാരായ ഇന്ത്യയും കിവീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായി മാറും. വിരാട് കോഹ്‌ലി സെഞ്ചുറിയടിച്ച് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം പകരും.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് പേശിവലിവിനെ തുടർന്ന് വിശ്രമം അനുവദിച്ചേക്കും എന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന കാര്യത്തിൽ സൂചനകളില്ല. രോഹിത് ശർമ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ഷമിക്ക് പകരം അർഷ്‌ദീപ് സിങ്ങും കുൽദീപ് യാദവിന് പകരം വരുൺ ചക്രവർത്തിയും പകരക്കാരായി എത്തിയേക്കും.