61വയസ്സുളള കത്തിരാജു എന്നറിയപ്പെടുന്ന രാജുവിനെയാണ് വീടിന് സമീപം ഉളള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
വധശ്രമം ഉൾപ്പെ അഞ്ചോളം കത്തി കുത്ത് കേസ് നിലവിൽ രാജുവിന്റെ പേരിലുണ്ട്.
കഴിഞ്ഞദിവസം കടയ്ക്കൽ തിരുവാതിര കാണാനെത്തിയ കാറ്റാടി മൂട് സ്വദേശി ശിവപ്രസാദിനെ കത്തിരാജു കുത്തിപരിക്കേൽപ്പിച്ചിരുന്നു.
പരിക്കേറ്റ ശിവപ്രസാദ് കടയ്ക്കൽ താലൂകാശുപത്രിയിൽ ചികിത്സയിലാണ്.
ശിവപ്രസാദിന്റെ പരാതിയിൽ രാജുവിനെ ഇന്ന് പോലീസ് കടയ്ക്കൽ സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു.തുടർന്നാണ് ഇയ്യാളെ തൂങ്ങിമരിച്ച നിലയിൽ കാണുന്നതു മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി